---
title: "കേളകത്ത് എസ്. ജാനകി അനുസ്മരണം; രാമചന്ദ്രൻ കടമ്പേരി ഉദ്ഘാടനം ചെയ്തു"
english_title: "S. Janaki Memorial Observed in Kelakam with Cultural Programmes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375219/`s-janaki-memorial-kelakam-ems-library-2026`"
published_at: "2026-07-29T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6943ce4c8a3_1000199509.jpg"
keywords: ["S Janaki", "Kelakam", "EMS Library", "Purogamana Kala Sahitya Sangham"]
---

# കേളകത്ത് എസ്. ജാനകി അനുസ്മരണം; രാമചന്ദ്രൻ കടമ്പേരി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കേളകം**: പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനുസ്മരണം കേളകത്ത് നടന്നു. ഇ.എം.എസ് സ്മാരക ലൈബ്രറി, പുരോഗമന കലാസാഹിത്യ സംഘം കേളകം യൂണിറ്റ്, വനിത സാഹിതി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

## Article Content

**കേളകം**: പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനുസ്മരണം കേളകത്ത് നടന്നു. ഇ.എം.എസ് സ്മാരക ലൈബ്രറി, പുരോഗമന കലാസാഹിത്യ സംഘം കേളകം യൂണിറ്റ്, വനിത സാഹിതി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

പ്രശസ്ത എഴുത്തുകാരൻ രാമചന്ദ്രൻ കടമ്പേരി ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് പി.എം. രമണൻ അധ്യക്ഷത വഹിച്ചു.

ഗാനാലാപന മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ എം.വി. മാത്യു വിതരണം ചെയ്തു. കെ.പി. ഷാജി, പി.പി. വ്യാസ്, ബീന ഉണ്ണി എന്നിവർ പ്രസംഗിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ഗാനാലാപന മത്സരവും 'ഗാനാഞ്ജലി' എന്ന പരിപാടിയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375219/`s-janaki-memorial-kelakam-ems-library-2026`)